Générateur de chansons IA Générateur de Paroles Tarification Mes Chansons

ഖൽബിലെ

Song generated By ✨Song.do

Song Cover
v1

@ Rejikumar

2026-06-15 02:45:57

Paroles

ഖൽബിലെ കിനാക്കൾ പൂം തട്ടമിട്ടണയുമ്പോൾ
കരളിലോ നിലാവു പെയ്യുകയായിരുന്നൂ...
നിന്റെ മൊഴികൾ
മനസ്സിൽ നിറയും നേരങ്ങൾ
സഖീ നിനക്കെന്നെ പങ്കുവയ്ക്കുകയാണല്ലോ...


ഖൽബിലെ കിനാക്കൾ പൂം തട്ടമിട്ടണയുമ്പോൾ
കരളിലോ നിലാവു പെയ്യുകയായിരുന്നൂ...
നിന്റെ മൊഴികൾ
മനസ്സിൽ നിറയും നേരങ്ങൾ
സഖീ നിനക്കെന്നെ പങ്കുവയ്ക്കുകയാണല്ലോ...





കരിമിഴികളിൽ
സുറുമ തെളിയും ചന്തം..
പൈങ്കിളീ നിൻ കനവിലോ സ്നേഹമൊഴുകുന്നൂ..
സങ്കടക്കടൽ താണ്ടി ഞാനോ യാത്രയാകുമ്പോൾ
കൂട്ടിനെന്നുമെൻ ചാരെ നീയിരിയ്ക്കില്ലേ സഖീ..


ഖൽബിലെ കിനാക്കൾ പൂം തട്ടമിട്ടണയുമ്പോൾ
കരളിലോ നിലാവു പെയ്യുകയായിരുന്നൂ...
നിന്റെ മൊഴികൾ
മനസ്സിൽ നിറയും നേരങ്ങൾ
സഖീ നിനക്കെന്നെ പങ്കുവയ്ക്കുകയാണല്ലോ...




റബ്ബിനോട് നിത്യവും ഓതിടും ദുആകളിൽ
നിന്റെ മൊഹബത്തെന്നും എന്റെ മാത്രമാകുവാൻ...
മാത്രമേ ഞാൻ കാത്തതുള്ളൂ..നിന്നിലെന്റെ സ്വർഗം
കിനാവുകണ്ടു ഞാനുറങ്ങാതീ മണൽക്കാട്ടിൽ...


ഖൽബിലെ കിനാക്കൾ പൂം തട്ടമിട്ടണയുമ്പോൾ
കരളിലോ നിലാവു പെയ്യുകയായിരുന്നൂ...
നിന്റെ മൊഴികൾ
മനസ്സിൽ നിറയും നേരങ്ങൾ
സഖീ നിനക്കെന്നെ പങ്കുവയ്ക്കുകയാണല്ലോ...

Style de Musique

Slow Malayalam ghazal, traditional harmonium, soft tabla, emotional male vocal, melodic, hindustani classical music touch, 80bpm