AI Song Generator Lyrics Generator Pricing My Songs

അകലെനിന്നെന്നും

Song generated By ✨Song.do

Song Cover
v1

@ Rejikumar

2026-06-11 11:25:24

Lyrics

അകലെനിന്നെന്നും നിൻ അൽഭുതഭാവങ്ങൾ
കണ്ടു മയങ്ങിയല്ലോ മണിവർണ്ണാ...
അടുത്തു ഞാൻ വന്നൂ ശ്രീ ഗുരുവായൂരിൽ
അടുത്തറിഞ്ഞല്ലോ നിന്റെ സ്നേഹമിന്നും..

കാണുന്നതും കേൾക്കുന്നതും
അമ്പാടികണ്ണന്റെ ലീലയല്ലോ..
അതു...കണ്ണാ നീ കാട്ടും മായയല്ലോ
ജീവൻ തുടിയ്ക്കുന്ന താളമല്ലോ....

അകലെനിന്നെന്നും നിൻ അൽഭുതഭാവങ്ങൾ
കണ്ടു മയങ്ങിയല്ലോ മണിവർണ്ണാ...
അടുത്തു ഞാൻ വന്നൂ ശ്രീ ഗുരുവായൂരിൽ
അടുത്തറിഞ്ഞല്ലോ നിന്റെ സ്നേഹമിന്നും..





താമസം അറിഞ്ഞീലല്ലോ നിൻ മുന്നിൽ ഞാൻ
വരുവാനും നിൻമുഖം കാണുവാനും...
അവിടുത്തെ സ്നേഹമാം നറുവെണ്ണയല്ലോ
ഞാനിന്നു നിൻ കാൽക്കൽ അർപ്പിച്ചിടുന്നൂ...

കാണുന്നതും കേൾക്കുന്നതും
അമ്പാടികണ്ണന്റെ ലീലയല്ലോ..
അതു...കണ്ണാ നീ കാട്ടും മായയല്ലോ
ജീവൻ തുടിയ്ക്കുന്ന താളമല്ലോ....

അകലെനിന്നെന്നും നിൻ അൽഭുതഭാവങ്ങൾ
കണ്ടു മയങ്ങിയല്ലോ മണിവർണ്ണാ...
അടുത്തു ഞാൻ വന്നൂ ശ്രീ ഗുരുവായൂരിൽ
അടുത്തറിഞ്ഞല്ലോ നിന്റെ സ്നേഹമിന്നും..






ഗുരുവായൂർ തന്നിൽ വന്നണയുമ്പോൾ നിൻ
മൃദുലമനോഹര നാദങ്ങൾ ഉയിർക്കുന്ന...
മുരളികയിൽ മനം സ്വയം മറക്കുമ്പോൾ
അരികിലന്നെന്നോട് ചേർന്നു നീ നിന്നൂ...

കാണുന്നതും കേൾക്കുന്നതും
അമ്പാടികണ്ണന്റെ ലീലയല്ലോ..
അതു...കണ്ണാ നീ കാട്ടും മായയല്ലോ
ജീവൻ തുടിയ്ക്കുന്ന താളമല്ലോ....

അകലെനിന്നെന്നും നിൻ അൽഭുതഭാവങ്ങൾ
കണ്ടു മയങ്ങിയല്ലോ മണിവർണ്ണാ...
അടുത്തു ഞാൻ വന്നൂ ശ്രീ ഗുരുവായൂരിൽ
അടുത്തറിഞ്ഞല്ലോ നിന്റെ സ്നേഹമിന്നും..

Style of Music

Krishna devotional song in carnatic ragas , Male Vocals, Female Vocals